Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight People

Thrissur

കു​റു​ന​രി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കു ക​ടി​യേ​റ്റു

പാ​വ​റ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ മ​രു​ത​യൂ​രി​ൽ കു​റു​ന​രി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കു ക​ടി​യേ​റ്റു. നാ​ലു പ​ക്ഷി​ക​ൾ​ക്കും വ​ള​ർ​ത്തുനാ​യയ്​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്.

തോ​ഞ്ച​ൻ വീ​ട്ടി​ൽ ശോ​ഭ​ന (60), വ​ടാ​ശേ​രി വീ​ട്ടി​ൽ ര​മ​ണി(70), ത​ങ്ക​മ​ണി (60), അ​മ്പാ​ടി വീ​ട്ടി​ൽ സു​മ​തി, അ​മ്പാ​ടി അ​നി​ൽ ( 50), ക​രി​മ്പു​ള്ളി ര​മ (55), ര​ണ്ട് അ​തി​ഥിതൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം മു​ല്ല​ശേ​രി ബ്ലോ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി ക​യ​റി​യാ​ണ് കു​റു​ന​രി ആ​ക്ര​മി​ച്ച​ത്.

നാ​ട്ടു​കാ​ർ​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്നും പെ​രു​കു​ന്ന വ​ന്യ​ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ പ്പെ​ട്ടു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. അ​നി​ൽ​കു​മാ​ർ, സ​രി​ത രാ​ജീ​വ് എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, വ​നം​വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up